മൂവാറ്റുപുഴ: മുളവൂർ വാരിക്കാട്ട് ജംഗ്ഷൻ മസ്ജിദുൽ ഹുദായുടെയും, മിഫ്ത്താഹുൽ ഹുദാ മദ്രസയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6.30 മുതൽ സ്വലാത്ത് മജ്‌ലിസും, ദുആ സമ്മേളനവും നടക്കും. കിഴക്കേകടവ് നൂറുൽ ഹുദാ ജുമാമസ്ജിദ് ഇമാം നൂറുദ്ദീൻ സഖാഫി ഊരംകുഴിയും, മസ്ജിദ് ഇമാം അലി അഹ്‌സനിയും നേതൃത്വം നൽകും.