പെരുമ്പാവൂർ: സ്കൂൾ കലോത്സവവേദികളോട് വിടചൊല്ലും മുമ്പേ ട്രിപ്പിൾ സന്തോഷത്തിലാണ് നോർത്ത് പറവൂർ എസ്എൻഎം സംസ്‌കൃതം എച്ച്.എസ്.എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്.കെ.പീതാംബരൻ. തായമ്പക, ചെണ്ടമേളം, മദ്ദളം എന്നിവയിലാണ് അഭിജിത്ത് ഒന്നാം സ്ഥാനം നേടിയത്. തായമ്പകയിൽ രണ്ട് തവണയും ചെണ്ടമേളത്തിൽ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തിൽ എത്തിയിട്ടുള്ള അഭിജിത് ആദ്യമായാണ് മദ്ദളത്തിന് പങ്കെടുക്കുന്നത്. അച്ഛൻ കാവിൽ പീതാംബരൻ മാരാരുടെ (കുട്ടൻ മാരാർ) കീഴിലാണ് പരിശീലനം. ഉത്സവവേദികളിലും സജീവമാണ് അഭിജിത്ത്.