പറവൂർ : നോർക്ക റൂട്ട്സിന്റെ പുനരധിവാസ പദ്ധതികളുടെ ഭാഗമായി ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരഭകത്വ പരിശീലനവും വായ്പാ യോഗ്യത നിർണയ ക്യാമ്പും നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ വി. മഹേഷ് കുമാർ, നോർക്ക റൂട്ട്സ് സി.ഇ.ഒ സി.കെ. ഹരികൃഷ്ണൻ നമ്പൂതിരി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, പ്രവാസി സഹകരണ സംഘം പ്രസിഡന്റ് വി.ആർ. സുനിൽകുമാർ, ഡി. ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു.