ആലുവ: മാർക്സിസ്റ്റ് കമ്മ്യൂണിസറ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് എം.സി.പി.ഐ (യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. രാജൻ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം വി.എസ്. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു.
'100 ൽ എത്തിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം' എന്ന വിഷയത്തിൽ നടന്നസെമിനാറിൽ പാെളിറ്റ് ബ്യൂറോ അംഗം അഡ്വ: എസ്. രാജാദാസ് വിഷയം അവതരിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം അരുൺകുമാർ, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. പ്രകാശൻ, എസ്.യു.സി.ഐ (സി) നേതാവ് സി.കെ. ശിവദാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി. സാജു സ്വാഗതവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിശ്വകലാ തങ്കപ്പൻ നന്ദിയും പറഞ്ഞു.