nissar
നിസ്സാർ ഇബ്രാഹിം

പള്ളിക്കര: കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റായി നിസാർ ഇബ്രാഹിമിനേയും വൈസ് പ്രസിഡന്റായി ഡോളി ഏലിയാസിനേയും തിരഞ്ഞെടുത്തു. ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകുന്ന സഹകാരി മുന്നണി സ്ഥാനാർഥികൾ വിജയിച്ചിരുന്നു. പള്ളിക്കരയിൽ ചേർന്ന അനുമോദന സമ്മേളനം സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി ദേവ ദർശനൻ ഉദ്ഘാടനം ചെയ്തു. പട്ടിമ​റ്റം ലോക്കൽ സെക്രട്ടറി സി.പി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി .കെ വർഗീസ്, കെ.കെ ഏലിയാസ്, വി.കെ അയ്യപ്പൻ, എൻ.എം അബ്ദുൾ കരിം, എൻ.എസ് സജീവൻ, ടി.തോമസ്, എൻ.വി വാസു, കെ.എം ഹുസൈൻ എന്നിവർ സംസാരിച്ചു.