kklm
ചോരക്കുഴി പാടശേഖരത്തിൽ .നടന്ന നടീൽ ഉത്സവം നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ചോരക്കുഴി പാടശേഖരത്തിൽ ഇത്തവണ കൃഷി ഇറക്കി . പാമ്പാക്കുട ഗ്രീൻ ആർമിയുടെ യന്ത്രസഹായത്താലാണ് പാടശേഖരത്തിൽ കൃഷി തുടങ്ങിയത്.നഗരസഭ ചെയർമാൻ റോയി എബ്രാഹം നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ.പ്രഭ കുമാർ, എ എസ് രാജൻ, കൃഷി ഓഫീസർ ബെന്നി, തുടങ്ങിയവർ നേതൃത്വം നൽകി. അംഗൻവാടി കുട്ടികളും നാട്ടുകാരും, സന്നിഹിതരായിരുന്നു.