നെടുമ്പാശേരി: മേഖല മർക്കന്റയിൽ സൊസൈറ്റി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനുമായി സഹകരിച്ച് വ്യാപാരികൾക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. മേഖലയിലെ 18 നും 60 നും ഇടയിൽ പ്രായപരിധിയിലുള്ള വ്യാപാരികൾക്കും, കുടുംബങ്ങൾക്കും പദ്ധതിയിൽ ചേരാം.
എൽ ഐ സി ഡിവിഷണൽ മാനേജർ ബി. അജീഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ കെ. സുരേഷ്, പോളിസി ഇൻ വൈസ് പ്രസിഡന്റ് ജെയിംസ് ടോം, കെ.ബി. സജി, കെ.ജെ. പോൾസൺ, ടി.എസ്. ബാലചന്ദ്രൻ, പി. കെ.എസ്. തോസ്, കെ.ബി. ഷാജി മേത്തർ, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, കെ.കെ. ബോബി, ടി.എസ്. മുരളി, രാജേഷ് വർഗീസ്, എം.എസ്. ശിവദാസ്, പി.പി. ശ്രീവത്സൻ, സുബൈദ നാസർ, ആനി റപ്പായി, ജിന്നി പ്രിൻസ്, മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.