accident
മൂവാറ്റുപുഴ - കൂത്താട്ടുകുളം എം .സി റോഡിൽ മീങ്കുന്നം വളവിൽ ഇന്നലെ ആഡ്രയിൽ നിന്നും ശബരിമലക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസും, എതിരെ വന്ന കാറും കൂട്ടിയിടിച്ചപ്പോൾ

മൂവാറ്റുപുഴ: ബസും, കാറും കൂട്ടിയിടിച്ച് കാർ യാത്രകാരായ കുടുംബത്തിലെ നാല്‌പേർക്ക് പരിക്കേറ്റു.

ഫാദർ സാബു ഐസക്ക് (38) ഭാര്യ അനിത വർഗീസ് (36) മക്കളായ ആദർശ് ഐസക്ക് (7) അപ്രിറ്റ് ഐസക്ക് (2) എന്നിവർക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ - കൂത്താട്ടുകുളം എം .സി റോഡിൽ മീങ്കുന്നം വളവിൽ ഇന്നലെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ആഡ്രയിൽ നിന്നും ശബരിമലക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസും, എതിരെ വന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.സംഭവം അറിഞ്ഞ് എത്തിയ മൂവാറ്റുപുഴ ഫയർഫോഴ്സ് സംഘം പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. കാറ് മുന്നിൽ പോയ മറ്റൊരു കാറിലും തട്ടിയിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു.