മൂവാറ്റുപുഴ: പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ പുതിയ റെക്കോർഡ് റൂം പണിയുന്നതിനും, കമ്പ്യൂട്ടർ കാബിൻ പുതുക്കി പണിയുന്നതിനും 18.81 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസിന്റെ മുകളിലത്തെ നിലയിൽ പുതിയ റെക്കോർഡ് റൂം പണിയും. കമ്പ്യൂട്ടർ ക്യാബിന്റെ അറ്റകുറ്റപ്പണികൾക്കും തുക അനുവദിച്ചു.ഇതിന്റെ ടെൻഡർ നടപടികളും പൂർത്തിയായി.