കോലഞ്ചേരി: കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോലഞ്ചേരിയിലെ 167 യൂണി​റ്റുകളിൽ നിന്ന് ശേഖരിക്കുന്ന ഉല്പ്ന്നങ്ങൾ ഇന്ന് വിവിധ കേന്ദ്രങ്ങളിൽ ഏ​റ്റുവാങ്ങും. കുന്നത്തുനാട്, കിഴക്കമ്പലം, പട്ടിമ​റ്റം മേഖലകളിലെ ശേഖരണം രണ്ടിന് പെരിങ്ങാലയിൽ നിന്ന് ആരംഭിക്കും. സംഘാടകസമിതി ചെയർമാൻ സി.കെ വർഗീസ് ഉദ്ഘാടനം ചെയ്യും. ഐരാപുരം,ഐക്കരനാട്, മഴുവന്നൂർ, കോലഞ്ചേരി മേഖലകളിൽ രണ്ടിന് റബർ പാർക്കിൽനിന്ന് ആരംഭിക്കും. സംഘം ജില്ലാ ആക്ടിംഗ് സെക്രട്ടറി കെ.വി ഏലിയാസ് ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ, പുത്തൻകുരിശ്, വെണ്ണിക്കുളം മേഖലകളിലെ ശേഖരണം രണ്ടിന് നടുകുരിശിൽ നിന്ന് ആരംഭിക്കും,എം.പി വർഗീസ് ഉദ്ഘാടനം ചെയ്യും.