muraleedaran-

ആലുവ: കേരളം അഭിമാനം കൊള്ളുന്ന രണ്ട് വകുപ്പുകളുടെ പരാജയമാണ് വയനാട് കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആലുവ പാലസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റതും ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതും ഈ രണ്ട് വകുപ്പുകളുടെ പൊതുവായുള്ള അവസ്ഥ വരച്ചുകാട്ടി. പൊളിക്കാനുളള കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൊടുത്തവരും ഒരേ പോലെ കുറ്റക്കാരാണെന്ന് മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ എം.എൽ.എ.മാരുള്ള കക്ഷിയാണ് ഇപ്പോൾ അധികാരത്തിലേറുന്നത്. ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട, ഒരു നിമിഷം മതിയെന്നും അദ്ദേഹം പറഞ്ഞു.

എതിർചേരിയിൽ ആയിരുന്ന ശിവസേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബി.ജെ.പിയും എൻ.സി.പിയും ചേരുന്നത് ജനാധിപത്യ വിരുദ്ധവും ആകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.