തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നാളെ കൊടിയേറും.രാവിലെ 8.30 ന് ശീവേലി, തുടർന്ന് പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഓട്ടൻതുള്ളൽ ഉച്ചയ്ക്കുശേഷം അക്ഷരശ്ലോക സദസ്സ് ,ഭജന, നാദസ്വരം, അഷ്ടപദിക്കച്ചേരി എന്നിവ നടക്കും. വൈകീട്ട് 7.30 ന് കൊടിയേറ്റത്തോോടെ എട്ടു നാൾ നീണ്ടുു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കലാപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും നടക്കും.