കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്‌റ്റ്സ്‌ ആശുപത്രിയിലെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം കിടപ്പിലായ നിർദ്ധനരായ അർബുദ രോഗികൾക്ക് 26 ന് ഉച്ചയ്‌ക്ക് ശേഷം വീടുകളിലെത്തി സൗജന്യമായി മരുന്നും ചികിത്സയും നൽകും. കുമ്പളങ്ങി, പെരുമ്പടപ്പ് പ്രദേശങ്ങളിലെ കിളി, കോയ, ബസാർ, പഴങ്ങാട്ട് കവല എന്നീ പ്രദേശങ്ങളിലാണ് സന്ദർശനം. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകുന്ന മെഡിക്കൽ സംഘത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് ഗോപൻ, സിസ്‌റ്റർ ശാരി ഷിനോജ് എന്നിവരാണുള്ളത്. വിവരങ്ങൾക്ക്: 9447474616