പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സെന്റ്.ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ ആദ്യഫല പെരുന്നാളിന് കൊടിയേറി. 29, 30 തീയതികളിലാണ് പെരുന്നാൾ. പള്ളിയുടെ 131- മത് സ്ഥാപന ദിനാഘോഷങ്ങളും സ്തോത്ര ശുശ്രൂഷയും ഇതൊടൊപ്പം നടക്കും. 29 ന് വൈകിട്ട് 6.30 ന് പാലച്ചുവട് കവലയിലേക്ക് പ്രദക്ഷിണം. തുടർന്ന് 8.30 ന് വിശുദ്ധ സംസർഗത്തിൽ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ.മാത്യൂസ് പി.ഉമ്മന്റെ പ്രസംഗം. 30 ന് രാവിലെ 7 നാണ് ആദ്യഫല സമാഹരണം. 9.30 ന് ഇടപ്പള്ളിച്ചിറ കവലയിലേക്ക് പ്രദക്ഷിണം. 10 ന് വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്ക് ടിബിൻ ജോസഫ് മാത്യൂ, കെ.ഒ.രാജു എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് 1ന് ആദ്യഫലലേലം നടക്കും.