periodictable
മെൻഡേവിലിയം - 2019 ന്റെ ഭാഗമായി തൊടുപുഴയിലെ ഡോക്ടർ എ.പി.ജെ അബ്ദുൾ കലാം ഗവ. എച്ച്.എസ്.എസ് സംഘടിപ്പിച്ച ആവർത്തന പട്ടിക ഗാനാവിഷ്കാരം

കൊച്ചി :മെൻഡേവിലിയം - 2019 വർഷാചരണത്തിന്റെ ഭാഗമായി തൊടുപുഴ ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗാനാവിഷ്ക്കാരം കുട്ടികൾക്ക് നവ്യാനുഭവമായി. ആവർത്തനപട്ടികയുടെ അനാച്ഛാദനവും നടന്നു.

2019-നെ 'അന്താരാഷ്ട്ര പീരിയോഡിക്കൽ ടേബിൾ വർഷം' ആയാണ് എെക്യരാഷ്ട്ര സഭ .ആചരിക്കുന്നത്

തൊടുപുഴ ഡി.ഇ.ഒ ഡെയ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ സോമരാജൻ ആവർത്തനപ്പട്ടിക അനാച്ഛാദനം ചെയ്തു. ക്രൈസ്റ്റ് കോളേജ് അസി. പ്രൊഫ.മനോജ് എ എൽ ക്ലാസ്സ് നയിച്ചു. പിടിഎ പ്രസിഡന്റ് കെ കെ നിഷാദ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ യു .എൻ പ്രകാശ് സ്വാഗതം പറഞ്ഞു. . ഹെഡ്മിസ്ട്രസ് സാലി പലൈ പ്രസംഗിച്ചു. അദ്ധ്യാപിക രശ്മി എൻ നേതൃത്വം നൽകി.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സെമിനാറും നടത്തി.