കൊച്ചി : കേരള കർഷകസംഘം ജില്ലാ സമ്മേളനം ഇന്ന് കോലഞ്ചേരിയിൽ ആരംഭിക്കും. പതാക, കൊടിമര, ദീപശിഖ ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളനനഗരിയിൽ ഇന്നെത്തും.

കൊടിമര ജാഥ മൂവാറ്റുപുഴയിൽ രാവിലെ 11 ന് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. പതാ ജാഥ പറവൂർ പാലിയം രക്തസാക്ഷി എ.ജി വേലായുധൻ സ്മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദീപശിഖാ ജാഥ പാമ്പാക്കുട അയ്യപ്പന്റെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് ജില്ലാ പ്രസിഡന്റ് പി.എം ഇസ്‌മയിൽ ഉദ്ഘാടനം ചെയ്യും. മൂന്നു ജാഥകളും വൈകിട്ട് 5.30 ന് കോലഞ്ചേരി ബ്ലോക്ക് കവലയിൽ സംഗമിക്കും.

സമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ സി.കെ വർഗീസ് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നാളെ (ചൊവ്വ) എ.ഐ.കെ.എസ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 27 ന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.