ramamangalamhs
ചിത്രം/ പാരാലിമ്പിക്സ് ദേശീയ താരം ബിനു ഇട്ടനെ രാമമംഗലം ഹൈസ്കൂൾ സ്പോർട്സ് ക്ലബ് അംഗങ്ങൾ ആദരിച്ചപ്പോൾ

പിറവം: ഒരു വയസ് തികയും മുമ്പേ കാലിന് സ്വാധീനം നഷ്ടപ്പെട്ട പാരാലിമ്പിക്സ് താരംകെ. ഐ ബിനുവി​ന്റെ ജീവിതം തൊട്ടറിഞ്ഞു മനസി​ലാക്കാൻ രാമമംഗലം ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിലെത്തി . ഹെഡ്മാസ്റ്റർ മണി .പി. കൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികൾപൊന്നാടയും പൂച്ചെണ്ടും നൽകി അദ്ദേഹത്തെ ആദരിച്ചു .അദ്ധ്യാപകരായ സിന്ധു പീറ്റർ,ഹരീഷ് ആർ നമ്പൂതിരിപ്പാട് , സുമ.എൻ,ഷൈജി. കെ .ജേക്കബ്എന്നിവരടങ്ങിയ സംഘം ഒരു മണിക്കൂറോളം ബിനുവിന്റെ വീട്ടിൽ ചെലവഴിച്ചു .

കൊല്ലത്ത് നടന്ന പാരാലിമ്പിക് സംസ്ഥാന മീറ്റിൽ വെയ്റ്റ് ലി​ഫ്റ്റി​ംഗി​ൽ വെങ്കല മെഡൽ നേടിയ ബിനു ബാംഗ്ലൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു