കൊച്ചി : ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഇടുക്കി ഗ്രേസ് ഗാർഡൻ സ്‌കൂളിലെ ടോം സി. ദാസ് ഒന്നും മഞ്ഞപ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അൻസ കെ.ബി. രണ്ടും ചുണങ്ങംവേലി സെന്റ് ജോസഫിലെ കൃഷ്ണ സിജു മൂന്നും സ്ഥാനം നേടി.

പ്രോത്സാഹന സമ്മാനങ്ങൾ അഭിരാമി സി (കാർമൽ അക്കാഡമി ആലപ്പുഴ), അനുജോൺ (സെന്റ് ആന്റണീസ് കിഴക്കമ്പലം) എന്നിവർ അർഹരായി. വിജയികൾക്ക് ഗവർണർ രാജേഷ് കോളരിക്കൽ സമ്മാനവിതരണം നടത്തി. വൈസ് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. സെക്കൻഡ് വൈസ് ഗവർണർ വി.സി.ജെയിംസ്, ഫാ. തോമസ് മംഗലശേരി, വി. ബിമൽനാഥ്, വിൻസന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി, തോമസ് ജേക്കബ്, ജോസ് മങ്കലി, ജോർജ് സാജു എന്നിവർ പങ്കെടുത്തു.