പിറവം : കാർഷിക വികസന ,കർഷകക്ഷേമവകുപ്പിന്റെയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി കർഷക സംഗമം അടുത്ത മാസം 2,3,4, തീയതികളിൽ തിരുമാറാടി ടാഗോർ ഹാളിൽനടത്തും.സംഗമത്തിന്റെ ഭാഗമായി കാർഷിക വിളകളുടെ പ്രദർശനം, വിളമത്സരം, കാർഷിക ഉൽപാദനോപാധികളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശനം, കാർഷിക ക്വിസ് എന്നിവയും ഉണ്ടായിരിക്കും. സംയോജിത കൃഷി , മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയിൽ മികവ് തെളിയിച്ച കർഷകർക്ക് അവരുടെ അനുഭവം പങ്കുവെക്കുന്നതിനുള്ള അവസരം ലഭി​ക്കും. അവരെ ആദരിക്കുന്ന ചടങ്ങുകളുമുണ്ടായിരിക്കും. സമാപന ദിവസം സഞ്ചരിക്കുന്ന മണ്ണ് പരിശോധനാശാല. വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ സേവനവും ലഭ്യമാക്കും.