പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ലാ വാർഷികം നടത്തി​. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി നടത്തി​യകല സാഹിത്യ രചനാ മത്സരങ്ങളിൽ വിവിധ സ്കൂളുകളിൽ നിന്നും ഒട്ടനവധി കുട്ടികൾ പങ്കെടുത്തു.

മത്സരങ്ങൾ കെഎസ്ടിഎ ജില്ലാ ട്രഷറർ ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു . എം കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് അയ്യപ്പൻ ,ഷാജി ജോർജ് എംഎ ,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വി എസ് സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു