kgoa
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ എറണാകുളം ജില്ല സമ്മേളനം കൊച്ചിയിൽ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു. മുഹമ്മദ് ഷിയാസ്, കെ.വി മുരളി, ബീന പുവത്തിൽ, കെ. ബാബു, കെ. വിമലൻ, കെ.സി സുബ്രമണ്യൻ, കെ.എൻ മനോജ് തുടങ്ങിയവർ സമീപം.

കൊച്ചി : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കണമെന്നും കുടിശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻമന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ .വിമലൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. ബെന്നി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ്, കെ.വി. മുരളി, എസ്. അജയൻ, മനോജ് ജോൺസൻ, കെ.സി. സുബ്രഹ്മണ്യൻ, വി.എം. ശ്രീകാന്ത്, ബീന പൂവത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.