award

കൊച്ചി : ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാരത്തിന് നടി ഷീല അർഹയായി. അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 3 ന് കൊച്ചിയിൽ നടക്കുന്ന ചാവറ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ സംവിധായകൻ കെ.എസ്. സേതുമാധവൻ സമ്മാനിക്കും.കെ.ജി. ജോർജ് , ടി.എം. എബ്രഹാം, ജോൺപോൾ എന്നിവരടങ്ങുന്ന ജൂറിയാണ് ഷീലയെ അവാർഡിനായി നിർദ്ദേശിച്ചത്.