തൃപ്പൂണിത്തുറ: നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തെക്കൻ പറവൂർ ജ്ഞാനദായിനി ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച കുട്ടികളുടെ നാടകക്കളരി 'കുരുന്നൊരുക്കം' ചലച്ചിത്രതാരം മണികണ്ഠൻ ഉദ്ഘാടനംം ചെയ്തു. വായനശാലാ പ്രസിഡന്റ് എസ്.എ ഗോപി അദ്ധ്യക്ഷനായി. നടൻ രാജേഷ് ശർമ്മ, മനുജോസ്, മോഹനകൃഷ്ണൻ, സതീഷ്ബാബു, മുരുകേശ് എന്നിവർ ക്ലാസെടുത്തു. ഷാബു കെ മാധവൻ, പറവൂർ രംഗനാഥ് പി.എസ് ബിജു എന്നിവർ സംസാരിച്ചു.