ചോറ്റാനിക്കര:ആമ്പല്ലൂർ പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതിയായ ആയോധന പരിശീലനത്തിൽ തായ്‌ക്കോണ്ട പരിശീലന പരിപാടി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് നിവാസികളായ 30 പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.തയ്‌ക്കോണ്ട മാസ്റ്റർ രാജുവാണ് പരിശീലകൻ. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.കെ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ.മോഹനൻ , പഞ്ചായത്ത് അംഗങ്ങളായ എം.ബി.ശാന്തകുമാർ, ടി.പി.സതീശൻ, ലേഖഷാജി, ബീനാമുകുന്ദൻ,അദ്ധ്യാപിക ഏലിയാമ്മടീച്ചർ ,പി.ടി.എ പ്രസിഡന്റ് കെ.എൻ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.