ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമീണ വായനശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ വായനശാല ഹാളിൽ വെച്ച് മഹാകവി കുമാരനാശാന്റെ കൃതിയായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് മലയാളം പ്രൊഫ. ഡോ;സുമി ജോയി ഒലിയപ്പുറം വിഷയാവതരണം നടത്തി.സമിതി കൺവീനർ എം.കെ.സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ:വിഷ്ണുരാതൻ. സി.കെ.ദിവാകരൻ, എം.കെ.വിശ്വൻ,കെ.കെ.കേശവൻ ,പി.കെ.ചന്ദ്രശേഖരൻ,കെ.ഹരിദാസ് ,പി.വി.രാജപ്പൻ, എൻ.കെ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.