കോലഞ്ചേരി: ഹെൽമെറ്റിന്റെ നാളുകളാണ് ഇനി. വാഹന കമ്പനികൾ വാഹന വായ്പക്കൊപ്പം അധിക ഹെൽമെറ്റ് വാങ്ങുന്നവർക്ക് ഹെൽമെറ്റിന്റെ കൂടി വില കണക്കാക്കി വായ്പ നൽകുന്നുണ്ട്. ഒരു ഹെൽമെറ്റ് വാഹനത്തിനൊപ്പം ഫ്രീ കൊടുക്കുന്നവരുമുണ്ട്. പിൻ സീറ്റ് യാത്രക്കാർക്കും കുട്ടികൾക്കും ഡിസംബർ ഒന്നു മുതൽ ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദ്ദേശം. കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സെക്ഷൻ 129 പ്രകാരം ഇരു ചക്ര വാഹനം ഓടിക്കുന്നവർക്കും പിൻസീ​റ്റിൽ ഇരിക്കുന്നവർക്കും നാലു വയസിന് മേലുള്ള കുട്ടികൾക്കും ഹെൽമെ​റ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

ഹെൽമെ​റ്റില്ലാതെ പിന്നിലിരിക്കുന്നവർക്ക് ഇപ്പോൾ താക്കീതും ഉപദേശവും നൽകും. ബോധവത്കരണവും നടത്തും

ഡിസംബർ ഒന്നു മുതൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.നാല് വയസിനു മുകളിലുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കും.നാല് വയസ്സിനു മുകളിലുള്ള രണ്ട് യാത്രക്കാരിൽ കൂടുതൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് കു​റ്റകരമാണ്.

ഹെൽമ​റ്റ് വാങ്ങുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് തലയിൽ മുറുക്കം ഉണ്ടോയെന്നാണ്.ഫുൾ ഫെയ്‌സ്, ഓപ്പൺ ഫെയ്‌സ്, ഫ്‌ലിപ് അപ് ഹെൽമെറ്റുകളാണ് വിപണിയിൽ ലഭിക്കുന്നത്. .ഫുൾ ഫെയ്‌സ് ഹെൽമെ​റ്റുകൾക്ക് ആവശ്യക്കാരേറെയുണ്ട്. ഇതു തലയ്ക്കും മുഖത്തിനും താടിയെല്ലിനും കൂടുതൽ സുരക്ഷ നൽകും.കുട്ടികൾക്കു വേണ്ടിയുള്ള ഹെൽമെ​റ്റ് വിപണിയിലെത്തി. ഭാരക്കുറവുള്ളവയാണ് കുട്ടികൾക്കുള്ളത്.ഐഎസ്‌ഐ മുദ്റയുള്ള ഹെൽമെ​റ്റുകൾ വിപണിയിൽ ലഭിക്കും.

രണ്ടു പേർ ഹെൽമെറ്റ് വെക്കാതിരുന്നാലും ഒരാൾക്ക് മാത്രംപിഴ.

പിഴത്തുക 500 രൂപ

ഹെൽമെറ്റ് വില 850 രൂപ മുതൽ,

ഇക്കാര്യം ശ്രദ്ധിക്കുക

ഹെൽമെ​റ്റ് ധരിക്കുന്നത് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവില്ല.


ഹെൽമെ​റ്റിന്റെ ഭാരം മൂലം അപകടത്തിൽ കൂടുതൽ പരിക്കുകൾ ഉണ്ടാവില്ല

നട്ടെല്ലിനുള്ളിലെ സുഷുമ്‌ന നാഡിക്കേൽക്കുന്ന പരിക്കുകൾ കുറയ്ക്കാനും ഹെൽമെ​റ്റ് സഹായിക്കുന്നു.


കാഴ്ച, കേൾവിഎന്നിവയെ ബാധിക്കില്ല

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കാര്യമായക്ഷതം ഏ​റ്റാൽ പ്രവർത്തനക്ഷമത കുറയും .സുരക്ഷാകാരണങ്ങൾ മുൻനിർത്തി പഴയത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കണം.

ഒരു ഹെൽമെ​റ്റ് പലർ മാറി ഉപയോഗിക്കുന്നതും നല്ലതല്ല. തലയുടെ വലിപ്പ വ്യത്യാസത്തിനു അനുസരിച്ച് ഹെൽമെ​റ്റ് വികസിക്കുകയും,അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയിൽ ആകും.

ഹെൽമെ​റ്റിന് ഏകദേശം അഞ്ചു വർഷമാണ് ആയുസ് . നിരന്തരം ഉപയോഗിക്കുന്നുവെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ മാറണം.

ചിൻ സ്ട്രാപ്പുകൾ മുറുക്കണം.