പറവൂർ : വടക്കേക്കര ഗവ. മുഹമ്മദൻ എൽ.പി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം ഓർമ്മത്തണൽ -2019 വിവിധ പരിപാടികളോടെ നടന്നു. പൂർവ വിദ്യാർത്ഥിനിയും മുൻ എം.പിയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.വി. ബോസ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എൻ. ലത, കെ.യു. ജിഷ, ബി.പി.ഒ പ്രമീള, പ്രധാന അദ്ധ്യാപകൻ ആർ. ഷൈൻ, പി.ടി.എ പ്രസിഡന്റ് എ.ബി. മനോജ്, കെ.എം. അമീർ തുടങ്ങിയവർ സംസാരിച്ചു.
1927 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ പഠിച്ച നൂറ്റിയമ്പതിലധികം പൂർവ വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. 2026ൽ ഏറ്റവും മികച്ച പൊതുവിദ്യാലയമായി സ്കൂളിനെ മാറ്റുന്നതിനുള്ള കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹികളായി സി.വി. ബോസ് (പ്രസിഡന്റ്), ഇ.എം. നായിബ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.