പറവൂർ : മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ നയിക്കുന്ന ഗാന്ധി സങ്കല്പയാത്ര പറവൂരിൽ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് നന്ത്യാട്ടുകുന്നം ഗാന്ധിമന്ദിര പരിസരത്ത് നിന്ന് യാത്ര ആരംഭിക്കും. നഗരം ചുറ്റി ചെറിയപ്പിള്ളി ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന സെകട്ടറി സന്ദീപ് ജി. വാര്യർ ഉദ്ഘാടനം ചെയ്യും.