കോലഞ്ചേരി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹ നടപടികൾക്കെതിരെ കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലത്തുനടയിൽ സായാഹ്നധർണ നടത്തി. ബി.പി.സി.എൽ സ്വകാര്യവത്കരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും വാളയാർ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ. എൻ.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ സി.പി. ജോയി, എം.ടി. ജോയി, സുജിത്പോൾ, ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ജേക്കബ്, അഡ്വ. മാത്യു.എൻ. എബ്രാഹാം, അരുൺ വാസു, അനു.ഇ. വർഗീസ്, ജെയിംസ് പാറേക്കാട്ടിൽ, അമ്മുക്കുട്ടി സുദർശനൻ, ലത സോമൻ, വി.ടി. ബേബി, ബേസിൽ തങ്കച്ചൻ, ലതീഷ്.കെ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.