പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ പറവൂത്തറ - കുമാരമംഗലം ഇടത്തുരുത്തി ലാലന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം വനജ ലാലു, വസന്ത് ശിവാനന്ദൻ, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. യു.കെ. മലയാളി അസോസിയേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകുന്നത്.