കൊച്ചി : അടുത്ത മാർച്ചിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന വൈറ്റില ഫ്ളൈ ഓവർ നിർമ്മാണം വീണ്ടും ഇഴയുന്നു. നിർമ്മാണത്തിൽ വീഴ്ചകളുണ്ടായെന്ന ആരോപണത്തെ തുടർന്ന് നിലച്ച പണികൾ മാസങ്ങൾ കഴിഞ്ഞും പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല. പാലാരിവട്ടം ഫ്ളൈ ഓവറിനുണ്ടായ തകരാറിന്റെ പശ്ചാത്തലത്തിൽ നിർമ്മാണം സൂക്ഷ്‌മതയോടെ മതിയെന്നാണ് പൊതുമരാമത്ത് അധികൃതരുടെയും കരാറുകാരുടെയും നിലപാട്. ഇതാണ് നിർമ്മാണം ഇഴയാൻ കാരണം.
പൂർത്തിയാക്കൽ നീളും
വെറ്റിലയിൽ മെട്രോയ്ക്ക് താഴെയുള്ള സെൻട്രൽ സ്പാനിന്റെ ഗർഡറുകളുടെ പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലത്തിന്റെ മദ്ധ്യത്തിലെ 20 ഗർഡറുകളിൽ മൂന്നെണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവയുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ അപ്രോച്ച് റോഡൊഴിച്ചുള്ളവയുടെ നിർമ്മാണം പൂർത്തീകരിക്കും. സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി ഏകദേശം പൂർത്തിയായി. എന്നാൽ ബിസ്മിയുടെ ഭാഗത്തെ റോഡിന്റെ പണി തുടങ്ങിയിട്ടുപോലുമില്ല. പത്തോളം തൊഴിലാളികളാണ് നിർമ്മാണ സൈറ്റിലുള്ളത്. പ്രധാന പണികളൊന്നും നടക്കുന്നില്ല.
# കുടിശിക അഞ്ച് കോടി രൂപ
കരാറുകാർക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത് അഞ്ച് കോടിയിൽപ്പരം രൂപയാണ്. പണി മന്ദഗതിയിൽ പോകാനുള്ള പ്രധാന കാരണം ഇതു തന്നെ. ഫ്ളെെ ഓവർ നിർമ്മാണത്തിലെ പാളിച്ചകൾ സംബന്ധിച്ച് പൊതുമാരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട് ചോർന്നതിനെ തുടർന്നാണ് ജോലികൾ മന്ദീഭവിച്ചത്. ശ്രീധന്യ കൺസ‌്ട്രക്ഷൻസിന്റെ ഉപകരാറുകാരായ രാഹുൽ കൺസ‌്ട്രക്ഷൻസാണ‌് പാലം നിർമ്മിക്കുന്നത‌്.
# പണി ഇതുവരെ
പാലാരിവട്ടം ഭാഗത്ത് മൂന്നു സ‌്പാനുകൾ സ്ഥാപിച്ചു.
30 പൈൽ ക്യാപ്പുകൾ പൂർത്തിയായി.
700 മീറ്റർ മേല്പാലത്തിന്റെ മദ്ധ്യത്തിലെ സ്പാനിന് 40 മീറ്റർ ഉയരം.
ഫ്ളൈ ഓവറിന്റെ വീതി 27.2 മീറ്റർ.
# ഫണ്ട് നൽകുന്നത്
കിഫ്ബി,
കേരള റോഡ് ഫണ്ട് ബോർഡ്.
മേൽനോട്ടം
പൊതുമരാമത്ത് ചീഫ് എൻജിനിയർ
എക്‌സിക്യൂട്ടിവ് എൻജിനിയർമാർ
# പണി മാനദണ്ഡങ്ങൾ പാലിച്ച്
"വൈറ്റില ഫ്ളൈ ഓവർ പണി ഞങ്ങളുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ഉയരമുള്ള കണ്ടെയ്നർ ലോറികൾക്ക് വരെ കടന്നുപോകാൻ സാധിക്കുന്ന രീതിയിലുള്ള ക്ലിയറൻസ് പാലത്തിനും മെട്രോ ഗാർഡറിനും ഇടയിലുണ്ട്. ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റർ അകലമാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാലം പണി പൂർത്തിയാക്കുന്നത്. മാർച്ചിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ."
എെസക്ക് വർഗീസ്
സൂപ്രണ്ടിംഗ് എൻജിനിയർ
ദേശീയപാത വിഭാഗം.
ചെ
ലവ് : 78 കോടി
പണി പൂർത്തിയായത്.
75 ശതമാനം
ആകെഗർഡറുകൾ116
സ്ഥാപിച്ചത്104
പൈലുക
ൾ140
തൂണുകൾ
34