oppu-shekaranam-
ചിറ്റാറ്റുകര പ്രൈമറി ഹെൽത്ത് സെന്ററിൽ ആർദ്രം പദ്ധതി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീമഹർജിയുടെ ഒപ്പുശേഖരണം വി.എ. കാസിം ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ചിറ്റാറ്റുകര പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി ആർദ്രം പദ്ധതി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണം തുടങ്ങി. മുസ്ലിംലീഗ് ചിറ്റാറ്റുകര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒപ്പുശേഖരണം നീണ്ടൂരിൽ ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം വി.എ. കാസിം ഉദ്‌ഘാടനം ചെയ്തു. ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. ബഷീർ, അനസ് നീണ്ടൂർ, സി.എ. അഫ്സൽ, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.