പോഞ്ഞാശേരി: പട്ടിപ്പാറ മരോട്ടിച്ചോട് റോഡിൽ തുരുത്തിപ്ലി മാനാത്ത് പനച്ചിക്കപ്പറമ്പിൽ ഇസ്മായിലിന്റെ മകൻ ഇബ്രാഹിം മൗലവി നിര്യാതനായി. എറണാകുളം ജില്ലയിലെ വിവിധ മഹല്ലുകളിൽ ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 10ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുലൈഖ. മക്കൾ: അബൂബക്കർ (ഒമാൻ), സൗദ, ബുഷറ. മരുമക്കൾ: അബ്ദുൽ കരീം (കൊച്ചി റിഫൈനറി), ബദറുദ്ദീൻ, ഖൗലത്ത്.