മൂവാറ്റുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മൂവാറ്റുപുഴ സബ് കമ്മറ്റിക്ക് കിഴിലെ കുത്താട്ടുകുളം പൂളിലെ ചുമട്ടുതൊഴിലാളികൾക്ക് ശില്പശാല നടത്തി​ ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ബോർഡ് മെമ്പർ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു.ഉപ സമതി അംഗം കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഉപ സമിതി അംഗങ്ങളായ ആന്റണി ജോൺ. റോബിൻ ജോൺ, യുണിയൻ നേതാക്കളായ എം.ആർ.സുരേന്ദ്രനാഥ്, അഡ്വ: സിനു .എം. ജോർജ്ജ്എന്നിവർ സംസാരിച്ചു. ഓഫീസ് സൂപ്രണ്ട് വി.എസ്. അജിത് ക്ലാസെടുത്തു .