school-file
സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ടിന്റെ ഭാഗമായി സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും സ്‌കൂൾ തല വിജയപ്രഖ്യാപനവും മൂവാറ്റുപുഴ ഗവ ഈസ്റ്റ് ഹൈസ്‌കൂൾ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം നിർവഹിക്കുന്നു.

മുവാറ്റുപുഴ: സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ടിന്റെ ഭാഗമായി സർഗ വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും സ്‌കൂൾ തല വിജയപ്രഖ്യാപനവും മൂവാറ്റുപുഴ ഗവ ഈസ്റ്റ് ഹൈസ്‌കൂൾ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. എ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ഡയറ്റ് പ്രൻസിപ്പൽ രാജീവ് എൻ .സി മുഖ്യ പ്രഭാഷണവും , ജില്ലാ പ്രോഗ്രാം ഓഫീസർ ജ്യോതിഷ് പി പദ്ധതി വിശദീകരണവും നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാർ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി എം സീതി,ജില്ലാ പ്രോഗ്രാം ഓഫീസർ സന്ധ്യ എ, ഹെഡ്മാസ്റ്റർ പ്രദീപ് കുമാർ കെ.പി ,പി ടി എ പ്രസിഡന്റ് ബിനുമോൻ മണിയംകുളം, സ്‌കൂൾ സംരക്ഷണ സമിതി കൺവീനർ രാജൻ എൻ.കെ, എസ്.എം.സി ചെയർമാൻ കെ.പി അനസ്,സംഘാടക സമിതി കൺവീനർ ശിവദാസൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. പ്രമുഖ നാടക പ്രവർത്തകരായ എൻ.ജി കൃഷ്ണൻകുട്ടി,പ്രജിത്ത് എസ്.നായർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീയേറ്റർ ഗെയിം ക്യാമ്പ്,നാടക കളരി,നാടകരചന ശില്പശാല, കോസ്റ്റ്യൂംസ്,പപ്പറ്റ് (രംഗസാമഗ്രി) നിർമ്മാണ സദസ് എന്നിവ സർഗവിദ്യാലയം പദ്ധതിയൂടെ ഭാഗമായി സ്‌കൂളിൽ നടന്നുവരുന്നു. ജില്ലയിൽ 26 വിദ്യാലയങ്ങളാണ് സർഗ്ഗവിദ്യാലയം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.

സർഗവിദ്യാലയം പദ്ധതി

പഠന ബോധന പ്രവർത്തനങ്ങൾ കൂടുതൽ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ആവിഷ്‌കരിക്കുന്നതിനും വിദ്യാലയങ്ങൾക്ക് ആവശ്യമായ അക്കാഡമികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകിക്കൊണ്ട് സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ച നൂതനാശയ പ്രവർത്തന പദ്ധതിയാണ് സർഗവിദ്യാലയം.