മൂവാറ്റുപുഴ: മഹാത്മഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കും. ബി.ജെ.പി ജില്ലാ വെെസ് പ്രസിഡന്റ് ക്യാപ്ടനും , നിയോജകമണ്ഡല കമ്മറ്റി പ്രസിഡന്റ് എ.എസ്. വിജുമോൻ വെെസ് ക്യാപ്ടനുമായ പദയാത്ര നാളെ ( ചൊവ്വ) ഉച്ചകഴിഞ്ഞ് 3ന് വാഴക്കുളത്ത് ബി. ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെെകിട്ട് കച്ചരിത്താഴത്ത് പദയാത്ര സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വെെസ് പ്രസിഡന്റ് പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം നേതാക്കളായ കെ.ക. ദിലീപ് കുമാർ, ടി.ചന്ദ്രൻ, സെബാസ്റ്റ്യൻ മാത്യു, അഡ്വ. പി. പ്രേംചന്ദ്, സീമ അശോകൻ എന്നിവർ സംസാരിക്കും.