pu-ka-sa-dist-
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ.ജി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ കെ.കെ. സുലേഖ, ഡോ. മിനിപ്രിയ, കെ. രവിക്കുട്ടൻ, ജയൻ മാലിൽ, സിപ്പി പള്ളിപ്പുറം, ജോഷി ഡോൺ ബോസ്കോ, കെ.പി. അജിത്ത്കുമാർ, ടി.ആർ. ബോസ്, എ.എസ്. അനിൽകുമാർ, കെ.എ. വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സിപ്പി പള്ളിപ്പുറം രചിച്ച കെടാമംഗലം സദാനന്ദൻ എന്ന കൃതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രമേശൻ പ്രകാശിപ്പിച്ചു. ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയിലെ കലാകാരന്മാരുടെ ചവിട്ടുനാടകവും നടന്നു. ഭാരവാഹികളായി ഡോ. കെ.ജി. പൗലോസ് (പ്രസിഡന്റ്), ജോഷി ഡോൺ ബോസ്കോ (സെക്രട്ടറി), എ.കെ. ദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.