പിറവം: പാമ്പാക്കുട പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഒരുക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും.പഞ്ചാത്തിലെ വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരുടെ സൗകര്യാർത്ഥം ഒരുക്കിയിട്ടുള്ള ക്യാമ്പുകൾ രാവിലെ 10 മുതൽ വെെകീട്ട് 4 വരെ പ്രവർത്തിക്കും. ഇവയ്ക്ക് പുറമെ പാമ്പാക്കുട ബസ് സ്റ്റാൻഡ് , അഞ്ചൽപ്പെട്ടി എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിംഗ് നടത്താൻ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജും വെെസ് പ്രസിഡന്റ് സി.ബി രാജീവും അറിയിച്ചു.

മസ്റ്ററിംഗ് ക്യാമ്പ് തീയതി, വാർഡ് , സ്ഥലം എന്നീ ക്രമത്തിൽ

ഇന്ന് 1, 2 പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ

നവം. 27 വാർഡ് 3, 4 പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ

നവം. 29 വാർഡ് 5,6 പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ

ഡിസം. 2 വാർഡ് 8,9 ഗവ.യു.പി.എസ് പെരിയപ്പുറം

ഡിസം. 2 വാർഡ് 12 പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ

ഡിസം. 4 വാർഡ് 10, 11 ഗവ. യു.പി.എസ് ഓണക്കൂർ നോർത്ത്

ഡിസം. 4 വാർഡ് 13 പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഹാൾ