അങ്കമാലി: ജലഅതോറിറ്റി അങ്കമാലി പി എച്ച് ഡിവിഷന്റെ കീഴിലുള്ള കറുകുറ്റി , മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലെയും അങ്കമാലി മുനിസിപ്പാലിറ്റിയിലേയും വെള്ളക്കരം കുടിശിക വരുത്തിയിട്ടുള്ളതും വാട്ടർമീറ്റർ പ്രവർത്തിക്കാത്തതുമായ വാട്ടർകണക്ഷനുകൾ വിച്ഛേദിക്കൽ ആരംഭിച്ചു. ഉപഭോക്താക്കൾ എത്രയുംവേഗം കുടിശിക അടക്കുകയും മീറ്റർ പ്രവർത്തിക്കാത്ത ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെട്ട് മീറ്റർമാറ്റി വയ്ക്കണമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.