അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ നവജാത ശിശുവാരാഘോഷം സംഘടിപ്പിച്ചു. നാഷണൽ നിയാനാറ്റോളജി ഫോറത്തിന്റെയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് മദ്ധ്യകേരള ശാഖയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വാരാഘോഷം ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അമ്പതോളം ഡോക്ടർമാർക്ക് പരിശീലനം നൽകി. നവജാത ശിശുതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സതേടി സുഖം പ്രാപിച്ച കുഞ്ഞുങ്ങളുടെ സംഗമവും നടന്നു. അവരുടെ മാതാപിതാക്കൾക്ക് വേണ്ടി സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഫാ. റെജു കണ്ണമ്പുഴ, ഫാ. ഷിജോ കോനുപറമ്പൻ, സേവ്യർ
ഗ്രിഗറി, ഡോ. സോളി മാനുവൽ, ഡോ. ചെറിയാൻ ജോസഫ്, ഡോ. എലിസബത്ത് ജോസഫ്, ഡോ. സജു
സാമുവൽ, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.