കൊച്ചി: എറണാകുളം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിലെ 27ാംമത്തെ വീടിന്റെ താക്കോൽദാനം ഡോ.ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ഹാർട്ട് കെയർ ഫൗണ്ടേഷനാണ് ഈ വീടിന്റെ സ്‌പോൺസർ. ചേരാനല്ലൂർ ഗ്രാപമഞ്ചായത്ത് 7-ാം വാർഡിൽ വിധവയായ ലീല പ്രഭാകരന്റെ
ഭവനമാണ് നിർമ്മിച്ച് നല്കിയത്. രണ്ട് കിടപ്പ് മുറികളോട് കൂടിയ 500 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനമാണ് നിർമ്മിച്ച് നല്കിയത്. തണൽ ഭവന പദ്ധതിയിലെ 16 വീടുകളുടെ നിർമ്മാണം പുരോഗമിച്ച് വരുകയാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, ഹാർട്ട് കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ഇ.പി. ജോർജ്, ഡോ.ജേക്കബ് എബ്രഹാം, ഡൊമിനിക് മേച്ചേരി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജു, വാർഡ് മെമ്പർ ലിസ ജോളി തുടങ്ങിയവർ പ്രസംഗിച്ചു.