പൊന്നുരുന്നി:വൈറ്റില പൊന്നുരുന്നി ഗ്രാമീണവായനശാലയിൽ മഹാത്മാഗാന്ധി-കസ്തുർബ150-ാം ജന്മദിനആഘോഷം നടന്നു. പ്രസിഡന്റ്‌ അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൌണ്ടേഷൻ സെക്രട്ടറി അഡ്വ.വി.എം. മൈക്കിൾ യോഗം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എം.ആർ.മുരളീധരൻ ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു.വി.ജി.രമണൻ,ടാൻനിയടീച്ചർ,പി.ജെ.ഫ്രാങ്ക്ളിൻ,കെ.ബി.അനൂപ്, ഇ.എസ്.ശശിധരൻ എന്നിവർ സംസാരിച്ചു. എം,കെ.കുമാരൻ,വായന ശാല സെക്രട്ടറികെ.കെ.ഗോപി നായർ,ജി.വി.പിള്ള എന്നിവർ പ്രസംഗിച്ചു.