കൊങ്ങോർപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 168-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ പ്രാർത്ഥന കുടുംബയൂണിറ്റ് യോഗം ചേർന്നു. ശാഖാ സെക്രട്ടറി ഹൈമവതി ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ ബിൻസി, ടി.എസ്. ഹരി, എം.എസ്. ശിവദാസ്, ഗീത ഹരിഹരൻ, പി.പി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.