മുവാറ്റുപുഴ:മുളവൂർ ചാരിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സൗജന്യമായി പരിശോധനകൾ നടത്തി രോഗമുള്ളവരെ കണ്ടെത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ തുടർ ചികിത്സയും മുളവൂർ ചാരിറ്റി നൽകും.. മുളവൂർ ലൈഫ് കെയർ ഹോസ്പിറ്റൽ, ചെറുവട്ടൂർ പി.കെ.എം ഹോസ്പിറ്റൽ, മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റൽ ,റിസർച്ച് സെൻറർ എന്നീ ആശുപത്രികളുടെ സേവനങ്ങളാണ് ലഭിച്ചത് . മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ആഡിറ്റോറിയത്തിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മലബാർ കാൻസർ സെന്ററിലെ സർജിക്കൽ ഓങ്കോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. നിസാമുദ്ദീൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുളവൂർ ചാരിറ്റി പ്രസിഡന്റ് കെ.എം.അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിദ്ധീഖ് സിംപിൾ സ്വാഗതം പറഞ്ഞു. മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി അബ്ദുൽ ഖാദർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. . മുളവൂരിലെ യുവ ഡോക്ടർമാരെ ആദരിച്ചു..