പള്ളുരുത്തി: കുമ്പളങ്ങി ബസാർ പരിസരത്തെ മലബാർ ടേസ്റ്റ് എന്ന ഹോട്ടൽ അക്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം വൃത്തി പോര എന്നാരോപിച്ച് വിഷയം ഉണ്ടാക്കുകയായിരുന്നു. വിഷയത്തിൽ ഹോട്ടലുടമ ഹാഷിമിന് കൈക്ക് പരിക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസെടുത്തു.