കിഴക്കമ്പലം: വാർദ്ധക്യം തടവറകളിൽ ഒതുങ്ങുമ്പോൾ എന്ന വിഷയത്തിൽ പട്ടിമ​റ്റം കോലാംകുടി നവധാര വായനശാലയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. വൃദ്ധദമ്പതികളായ വായനശാലാ അംഗം മേരി, ഭർത്താവ് വർഗീസ് എന്നിവരെ ആദരിച്ചു. വായനശാല പ്രസിഡന്റ് വിപിൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, പഞ്ചായത്ത് അംഗങ്ങളായ എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. സലീം, കുമാരി അമൃതവേണു, എം.പി. അപ്പു എന്നിവർ പ്രസംഗിച്ചു. പട്ടിമ​റ്റം കുഴുപ്പിള്ളിൽ രവി സംഭാവനയായി നൽകിയ സൗണ്ട് സിസ്​റ്റവും ഉദ്ഘാടനം ചെയ്തു.