കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയോഗം മട്ടലിൽ ഭഗവതിക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാത്യു പുതുശേരി പ്രഭാഷണം ന‌ടത്തി. രക്ഷാധികാരി പി.പി. അശോകൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, അപ്പു തറക്കളം, സൈന, പ്രസീദ, ചിത്ര ആനാംതുരുത്ത്, തങ്കം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.