കലൂർ : ബി.ഡി.ജെ.എസ് സ്ഥാപക ദിനമായ ഡിസംബർ അഞ്ചിന് എറണാകുളം ടൗൺഹാളിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം വിജയിപ്പിക്കാൻ കലൂർ ഏരിയാ കമ്മിറ്റി തീരുമാനിച്ചു. ഒന്നിന് നടത്തുന്ന ബൈക്ക് റാലിയിലും പ്രവർത്തകർ പങ്കെടുക്കും. സമ്മേളനം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ. ജഗദീശൻ, വി.എസ്. മുരളീധരൻ, മഹിളാസേന മണ്ഡലം വൈസ് പ്രസിഡന്റ് മിനി കിഷോർകുമാർ, ടി.വി. ഗ്രീഷ, സി.സി. ഗാന്ധി എന്നിവർ പ്രസംഗിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബി. അശോകൻ സ്വാഗതവും സെക്രട്ടറി സുനിൽ പുളിക്കൽ നന്ദിയും പറഞ്ഞു.