pindimana
പിണ്ടിമന എസ്.എൻ.ഡി.പി ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും

കോതമംഗലം: പിണ്ടിമന എസ്.എൻ.ഡി.പി ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമൂഹശാന്തിഹവനവും കുടുംബ ഐശ്വര്യ പൂജയും ബിനു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സതി ഉത്തമൻ ഭദ്രദീപം തെളിയിച്ച ചടങ്ങ് യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ് രവീന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. ഖാ സെക്രട്ടറി എം.കെ.കുഞ്ഞാപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.ബി തിലകൻ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് സി.എസ്.സിബി, സെക്രട്ടറി എ.പി. ബൈജു, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മറ്റി അംഗം ബിജി.പി തുടങ്ങിയവർ പ്രസംഗിച്ചു.