കൊച്ചി: പൊതുജനാരോഗ്യത്തിൽ ലിംഗസമത്വം ഉറപ്പാക്കണമെന്ന ലക്ഷ്യവുമായി അമൃത ഇന്റർ നാഷണൽ പബ്ളിക് ഹെൽത്ത് കോൺഫറൻസിന്റെ രണ്ടാം എഡിഷന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ തുടക്കമായി.. ഇന്ത്യയിലെ 40 ശതമാനം സ്ത്രീകൾക്കും ശരിയായ ഗർഭകാല ചികിത്സയോ ആരോഗ്യമേഖല അംഗീകരിച്ച ഗർഭ നിരോധന മാർഗമോ ലഭ്യമല്ല. പുരുഷന്മാർ സാമൂഹികമായ പല കാരണങ്ങൾ കൊണ്ട് കൃത്യസമയത്ത് ചികിത്സ തേടുന്നില്ല. വിവിധ സെഷനുകളിലായി പ്രമുഖർ സംസാരിക്കുന്ന കോൺഫറൻസ് ഇന്ന് അവസാനിക്കും. ഡോ. അശ്വതി, ഡോ. രാമൻ കുട്ടി, ഡോ. സാതിർ ദാസ്, ഡോ. വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.